?php echo $blog_dtls->tesTitle;?>

Lewisville

ആഹാരം, വസ്ത്രം, പാര്‍പ്പിടം; ഇവ മൂന്നും മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ്. ഇനി ഒരു ദിവസം ആഹാരവും വസ്ത്രവും ഇല്ലാതെ വന്നാലും താമസിക്കുവാന്‍ ഒരു ഇടം എന്നത് ഒഴിച്ചുകൂടാന്‍ കഴിയാത്ത വസ്തുതയാണ്. ഒരു ഭവനം വാങ്ങുമ്പോള്‍ അതിന്‍റെ മൂല്യം, ഭംഗി, വിശാലത, സ്ഥിതി ചെയ്യുന്ന സ്ഥലം, ചുറ്റുപാടുമുള്ള അയല്‍ക്കാര്‍, യാത്രാ സൗകര്യം തുടങ്ങി പല സംഗതികള്‍ നാം പരിഗണിക്കാറുണ്ട്. കാരണം നമ്മുടെ ആയുസ്സിന്‍റെ ഏതാണ്ട് നല്ലൊരു ശതമാനവും നാം ജീവിക്കുന്നത് ഈ ഭവനത്തിലായിരിക്കും. എല്ലാം ഒത്തിണങ്ങിയ ഒരു ഭവനം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് നമുക്ക് അധികം പരിചയമില്ലാത്ത ഒരു അന്യനാട്ടില്‍. ഒരു ഭവനം വാങ്ങുവാന്‍ പണം മാത്രം പോരാ ദൈവകൃപയും വേണമെന്ന് വിശ്വസിക്കുന്ന ആളെന്ന നിലയില്‍ അത്തരമൊരു കാര്യത്തിന് അനുയോജ്യനായ ഒരു ഏജന്‍റ് തീര്‍ച്ചയായും നമുക്കുണ്ടാകണം. ആ നിലയില്‍ ഏജന്‍റ് ജിജി തോമസിനെ ഞാന്‍ നൂറ് ശതമാനവും പിന്തുണയ്ക്കുന്നു. നാല് വീടുകള്‍ വാങ്ങിയ അനുഭവം എനിക്കുണ്ട്. ആദ്യത്തേത് തന്‍റെ ഒരു മിസ്സ്ഡ് കോള്‍ എനിക്ക് വന്നതുമായി ബന്ധപ്പെട്ടാണ്. അത് ഒടുവില്‍ ഒരു ഭവനം സ്വന്തമാക്കുന്നതില്‍ എത്തിച്ചു. Lewisville-ല്‍ D R Horton ആരംഭിച്ച പുതിയ എഡിഷന്റെ പണി തുടങ്ങുന്ന സമയമായിരുന്നു അപ്പോള്‍. അടുത്ത വര്‍ഷം അവിടെ പണിത ഒരു ഭവനത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ടാമത്, ഞങ്ങളുടെ ഒരു കസിന് വേണ്ടി ഒരു ഭവനം നോക്കുമ്പോള്‍ അവര്‍ ആഗ്രഹിച്ചത്‌ ഞങ്ങളുടെ ഭവനത്തില്‍ നിന്നും അഞ്ച് മൈല്‍ ചുറ്റളവില്‍ ഒരു വീടായിരുന്നു. ഏജന്‍റ് ജിജിയോട് ഈ വിഷയം പറഞ്ഞു കഴിഞ്ഞ് 24-മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ക്ക് ഒരു വീട് ലഭിച്ചു. അത് മറ്റെവിടെയുല്ല, ഞങ്ങളുടെ വീടിന്‍റെ എതിര്‍വശത്തുള്ള ഭവനമായിരുന്നു ദൈവം അവര്‍ക്ക് നല്‍കിയത്. അക്കാര്യത്തില്‍ ജിജി തോമസിന്‍റെ ദ്രുതഗതിയിലുള്ള നീക്കമാണ് ഭവനം വാങ്ങുന്നതില്‍ കലാശിച്ചത്. മൂന്നാമത്തെ ഭവനം ഞങ്ങളുടെ സഹോദരനുവേണ്ടിയായിരുന്നു. ഞങ്ങളുടെ ഹൌസിംഗ് എഡിഷനിലുള്ള മുഴുവന്‍ ഭവനവും അപ്പോഴേക്കും വിറ്റുപോയിരുന്നു. ഞങ്ങളുടെ അടുത്ത് എവിടെയെങ്കിലും ഒരു ഭവനം അതായിരുന്നു അവര്‍ക്കും ആഗ്രഹം. അപ്രതീക്ഷിതമായി ഒരു കൊച്ചു വെളുപ്പാന്‍കാലത്ത്‌ ജിജി തോമസ്‌ എന്നെ വിളിക്കുന്നു. ഒരു വീട് ഞങ്ങളുടെ സ്ട്രീറ്റില്‍ വന്നിരിക്കുന്നു. സാധാരണയില്‍ നിന്നും ഇരട്ടി വലിപ്പത്തില്‍ ബാക്ക്-യാഡുള്ള മനോഹരമായ ഒരു വീട്. വീട് വാങ്ങുമ്പോള്‍ സാമ്പത്തികം അവര്‍ക്ക് ഒരു പ്രശ്നമായിരുന്നു. എന്നാല്‍ ഏജന്റ് ജിജി, D R Horton പറഞ്ഞതിലും കുറച്ചുള്ള interest rate-ല്‍ ലോണ്‍ പാസ്സാക്കി കൊടുക്കുവാന്‍ ഇടയായി. അന്ന് തന്‍റെ നിര്‍ബന്ധമാണ്‌ പ്രസ്തുത ഭവനം വാങ്ങുവാന്‍ ഇടയായത്. അത് ഇന്ന് ദൈവാനുഗ്രഹമായി കാണുന്നു. നാലാമത്തെ വീടിന്‍റെ കാര്യത്തില്‍ അതിന്‍റെ പ്ലാനുമായി ബന്ധപ്പെട്ട് മറ്റൊരു വീട് അവര്‍ക്ക് മാറേണ്ടി വന്ന സാഹചര്യത്തില്‍ നയതന്ത്രപരമായ നിലയില്‍ വീട്ടുടമസ്ഥന് നഷ്ടമുണ്ടാക്കാത്ത വിധത്തില്‍ ജിജി തോമസ്‌ അത് പരിഹരിച്ചത് ശ്രദ്ധേയമാണ്. ഏജന്റ് ജിജി തോമസിന്‍റെ ആശയവിനിമയത്തിനുള്ള കഴിവ്, വില പേശുവാനുള്ള സാമര്‍ത്ഥ്യം, ഉപഭോക്താവിന്‍റെ സമയം അനുസരിച്ച് വേണ്ടുവോളം സഹായിക്കാനുള്ള മനസ്സ്, തനിക്ക് ലഭിക്കുന്ന കമ്മീഷന്‍റെ നല്ലൊരു പങ്ക് വീട്ടുടമസ്ഥരുമായി പങ്കു വയ്ക്കാനുള്ള താല്‍പ്പര്യം, ലോണുമായി ബന്ധപ്പെട്ടുള്ള പ്രയോഗിച്ച പരിചയം, വീട് വില്‍പ്പനയില്‍ തനിക്ക് പതിവായി ലഭിക്കുന്ന അവാര്‍ഡുകള്‍ തുടങ്ങി അനേക ഗുണങ്ങള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നു. തീര്‍ച്ചയായും ജിജി തോമസിനെ ഒരു ഭവനം വാങ്ങുന്ന കാര്യത്തില്‍ നിങ്ങള്‍ക്കും പരിഗണിക്കാവുന്നതാണ്. സസ്നേഹം, ഒരു അഭ്യുദയകാംക്ഷി. (എന്‍റെ വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്‍റെ ഫോണ്‍ നമ്പര്‍ ജിജി തോമസിന്‍റെ കയ്യിലുണ്ട്. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളക്കാവുന്നതാണ്.)