14455 Webb Chapel Rd, Farmers Branch, TX 75234.
14455 Webb Chapel Rd, Farmers Branch, TX 75234.
ഇത് വീടിന്റെ കഥ. ഞങ്ങളുടേതും
നാല് വർഷർഷങ്ങൾക്കു മുൻപ് കുടുംബമായി അമരിക്കയിലക്ക് വന്ന ഞങ്ങൾ രണ്ടു വർഷങ്ങൾക്ക് മുൻപ് പുതിയ വീട് വാങ്ങി താമസം തുടങ്ങി എന്ന് പറയുമ്പോൾ അതിലാരു അതിശേയാക്തി ഉണ്ടോ എന്ന് ഒരു പക്ഷെ പലർക്കും തോന്നാം. എന്നാൽ ഇന്നും അതു ചിന്തിക്കുമ്പോൾ ഞങ്ങൾക്ക് വളെര അതിശയമാണ്. എന്നാൽ എല്ലാറ്റിനും സർവശ്വരൻ സഹായിച്ചു എന്ന് മാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ. എല്ലാറ്റിനും ഒരു നിമിത്തമുണ്ടല്ലോ അതു പറയാതെ വയ്യ. അമേരിക്കയിൽ വന്നു ഒരു അപ്പാർട്ടുമെന്റിൽ ഒതുങ്ങി ജോലി ചെയ്തു അങ്ങനെ ജീവിക്കുന്ന കാലം. വീട് വാങ്ങുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാൻ തുടങ്ങിട്ടുപോലുമില്ലാ, കാരണം ഇവിടെ വന്നപ്പോളാണ് ഓരോ കാര്യങ്ങളും നമ്മുടെ നാട്ടിൽ നിന്നും എത്ര വ്യത്യസ്തമാണെന്ന് മനസിലായത്. ജോലി ചെയ്തു സാമാന്യം നല്ല ഒരു തുക rent കൊടുത്തു ഓരോ മാസവും കഴിഞ്ഞു പിന്നെ എങ്ങനെ വീടിനെ കുറിച്ച് ചിന്തിക്കും . അപ്പോളാണ് ഒരു ദിവസം ജിജി ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളോടു ഇനി ഒരു വീടിനെ കുറിച്ചു ചിന്തിക്കാൻ സമയമായി എന്ന് പറയുന്നത്. ഞങ്ങൾക്കു ആദ്യം മനസ്സിലായില്ലാ. നിങ്ങൾ ഇങ്ങനെ RENT കൊടുത്തു താമസിക്കുന്നത് നഷ്ടമാണ്. കൊടുക്കുന്ന വാടകയുടെ കൂടെ കുറച്ചുകൂടെ കൊടുത്താൽ നിങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാമല്ലോ എന്ന്. അത് ഞങ്ങൾക്ക് ഒരു പുതിയ അറിവായിരുന്നു.
ഒരു വീട് ഇവിടെ വാങ്ങണമെങ്കിൽ അതിന്റെ LOAN കിട്ടാൻ ഇവിടെ നമുക്ക് ക്രെഡിറ്റ് ഉണ്ടാവണം അന്നു ഞങ്ങൾ ഒന്നര വർഷേമ ആയുള്ളൂ ഇവിടെ വന്നിട്ട്. വീട് പാസ്സാവാനുള്ള ക്രെഡിറ്റു ഒന്നും ഉണ്ടായിരുന്നില്ലാ.ജിജി എല്ലാ കാര്യവും പറഞ്ഞു മനസിലാക്കി. എങ്ങനെ credit score build ചെയ്യാമെന്നും മറ്റും വിശദമായി മനസിലാക്കി അതിനു വേണ്ടി ചില പ്രോഗ്രാം ചെയ്യിപ്പിച്ചു. പിന്നിട് വീടിനുള്ള അന്യോഷണം ആരംഭിച്ചു. ഞങ്ങൾക്ക് പറ്റുന്ന builderനേ കണ്ടു പിടിച്ചു സംസാരിച്ചു വീട് തിരഞ്ഞെടുത്തു. ഞങ്ങളേക്കാൾ കൂടുതൽ വിലേപശി loan ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടാൻ എല്ലാം ചെയിതു. ഞങ്ങളുടെ സംശയങ്ങൾ ബിൽഡേഴ്സനോഡു ചോദിച്ചു എല്ലാറ്റിനും പരിഹാരം കണ്ടെത്തി അങ്ങനെ എല്ലാകാര്യത്തിനും ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന് ജിജിക്ക് കിട്ടിയ കമ്മീഷന്റെ നല്ലൊരു ഭാഗം ഞങ്ങൾക്ക് തിരിച്ചും തന്നു ഞങ്ങളെ ഈ പുതിയ വീട്ടിലേക്ക് കൊണ്ടുവന്നു താമസിപ്പിച്ചു. പലരും നിങ്ങൾ ഇത്ര പെട്ടന്ന് സെറ്റിൽ ആയല്ലോ എന്ന് ചോദിക്കുമ്പോൾ സത്യത്തിൽ ജിജിയാണ് ഞങ്ങളുടെ ഈ നേട്ടത്തിന് പിന്നിൽ നിമിത്തമായതു. എന്ന് ഒരു സംശയവും ഇല്ലാതെ ങ്ങങ്ങൾ പറയുന്നു.
ഇൻവെസ്റ്റുമെന്റിനായി റെന്റൽ വീടുകൾ വാങ്ങണമെന്ന പുതിയ ആശയത്തിന്റെ വിത്ത് പാകിട്ടുണ്ട് ജിജി ഇപ്പോൾ. എല്ലാം ദൈവത്തിൽ ആശ്രയിക്കുന്നു. അതോടൊപ്പം തന്നെ ജിജിയെയും കുടുംബത്തെയും സർവേശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന ആശംസകളോടെ Benny & Sherley, Denton